ക്ലിനിക്കൽ സൈക്കോളജിസ്റ്റ് താത്കാലിക നിയമനം
Sep 20, 2023, 23:10 IST

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൈക്യാര്‍ട്രി (Psychiatry) വിഭാഗത്തിൽ 2 ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴിൽ, കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി/എം.എസ്.സി സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, ക്ലിനിക്കല്‍ സൈക്കോളജിയിലുളള റീഹാബിലിറ്റേഷന്‍ കൗൺസില്‍ ഓഫ് ഇന്‍ഡ്യയുടെ രജിസ്ട്രേഷന്‍. പ്രായപരിധി 01.01.2023 ന് 18-36 . വേതന നിരക്ക് . 50,000. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം സെപ്റ്റംബർ 29 (വെള്ളിയാഴ്ച), എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളിൽ രാവിലെ 11 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും, കൂടി കാഴ്ചയിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.30 ന് ആയിരിക്കും.