ഗിരിവികാസില്‍ അധ്യാപക ഒഴിവ്
Oct 13, 2023, 23:10 IST

നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴയിലുള്ള ഗിരിവികാസില്‍ കെമിസ്ട്രി അധ്യാപക നിയമനം. ബിരുദാനന്തര ബിരുദമാണ് യോഗ്യത. അധ്യാപനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 17 നകം ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം nykpalakkad2020@gmail.com ല്‍ അപേക്ഷിക്കണമെന്ന് ഡിസ്ട്രിക്ട് യൂത്ത് ഓഫീസര്‍ ആന്‍ഡ് ഗിരിവികാസ് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 6282296002