Times Kerala

 സ്റ്റാഫ് നഴ്സ് ട്രെയിനി നിയമനം 

 
 നഴ്സ് തസ്തികയിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
 

ഗവ. മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം കോഴിക്കോട് കാസ്പിന് കീഴിൽ സ്റ്റാഫ് നഴ്സ്  ഒഴിവിലേക്കു ഒരു വർഷത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ 10000/- രൂപ സ്റ്റൈപ്പന്റ് നൽകുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 10ന് രാവിലെ 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

സൗജന്യ പരിശീലനം

പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്ററിൽ ഐ ബി പി എസ് -ബാങ്ക് എക്സാം സൗജന്യ പരിശീലനം ആരംഭിക്കുന്നു. ഐ ബി പി എസ്  ബാങ്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  നവംബർ 16ന് വൈകുന്നരം അഞ്ച് മണിക്ക് മുമ്പായി പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. 55 പേർക്കാണ് പ്രവേശനം. നവംബർ 20-ാം തിയ്യതി ക്ലാസ്സുകൾ ഓഫ് ലൈൻ ആയി ആരംഭിക്കുന്നതാണ്. ഫോൺ : 0496-2615500 

സൈക്കോളജി അപ്രന്റീസ് നിയമനം

കാസറഗോഡ് എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ സൈക്കോളജി അപ്രന്റീസിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. താൽപ്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം നവംബർ 14ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ :  04672245833, 9188900213 

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ആയ (സെക്കൻഡ് എൻ സി എ -ധീവര ) ( കാറ്റഗറി നമ്പർ 440/2021), ആയ (ഫസ്റ്റ് എൻ സി എ-വിശ്വകർമ) (കാറ്റഗറി നമ്പർ 441/2021), ആയ (കാറ്റഗറി നമ്പർ 021/2021) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2023 ഒക്ടോബർ 28ന് നിലവിൽ വന്ന സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in  

Related Topics

Share this story