എസ്.ടി പ്രമോട്ടര്‍ നിയമനം: അഭിമുഖം
Nov 6, 2023, 23:40 IST

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ എസ്.ടി പ്രമോട്ടര്‍ നിയമനത്തിനായി അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 6, 7, 8, 9, 10, 13, 14 എന്നീ തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഐ.റ്റി.ഡി.പി ഓഫീസ്, അഗളി മിനി സിവില്‍ സ്റ്റേഷന്‍, അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി എന്നിവിടങ്ങളിലായി നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് തപാല്‍ മുഖേനെ അയച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയവര്‍ അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അഗളി, പുതൂര്‍, ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുമായോ ഐ.റ്റി.ഡിപി അട്ടപ്പാടി ഓഫീസുമായോ ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924-254382