വനിതകൾക്ക് സ്വയംതൊഴിൽ വായ്പ
Sep 15, 2023, 00:20 IST

സംസ്ഥാന വനിതാ വികസന കോർപറേഷൻ 18 മുതൽ 55 വരെ പ്രായമുളള വനിതകൾക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നു. വായ്പക്ക് വസ്തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥ ജാമ്യം ആവശ്യമാണ്. താൽപര്യമുള്ള വനിതകൾ പള്ളിക്കുന്നിലെ വനിതാ വികസന കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷാ ഫോറം www.kswdc.org ൽ ലഭിക്കും. ഫോ: 0497 2701399, 9496015014.
