സെക്യൂരിറ്റി നിയമനം
Nov 2, 2023, 23:25 IST

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ദിവസ വേതനാടിസ്ഥാനത്തിൽ വിമുക്ത ഭടന്മാരിൽ നിന്നും സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ എല്ലാ ബന്ധപ്പെട്ട രേഖകളും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ മൂന്നിന് രാവിലെ 10 മണിക്ക് നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495-2963244, 8547005025

അപേക്ഷ സ്വീകരിക്കും
'സംരക്ഷ' സോഫ്റ്റ് വെയറിൽ സിനിമാ ഓപ്പറേറ്റർ ലൈസൻസ് പുതുക്കുന്നതിന് താത്ക്കാലികമായി ഓഫ്ലൈനായി ജില്ലാ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അപേക്ഷ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. എല്ലാ ഓപ്പറേറ്റർമാരും സംരക്ഷ'യിൽ ലൈസൻസ് രജിസ്ട്രേഷൻ നടപടി സ്വീകരിക്കേണ്ടതാണ്.