Times Kerala

 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സയന്റിസ്റ്റ്

 
 വിവിധ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 

   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സയന്റിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ നോട്ടിഫിക്കേഷൻ www.iav.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.

ബെവ്കോയിൽ അന്യത്ര സേവന നിയമനം

രള സംസ്ഥാന ബിവറേജ്സ് കോർപ്പറേഷന്റെ എഫ്.എൽ.01 ചില്ലറ വിൽപനശാലകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലേക്ക് ഓഫീസ് അറ്റൻഡന്റ് / ഷോപ്പ് അറ്റൻഡന്റ, ക്ലറിക്കൽ തസ്തികയിലെ ഒഴിവിലേക്ക് 25100-57900 (pay scale in Bevco) ശമ്പള സ്കെയിലിനു തുല്യമായതോ അതിൽ താഴെയുള്ളതോ ആയ ശമ്പളസ്കെയിലിൽ ജോലി ചെയ്തുവരുന്ന മറ്റ് പൊതുമേഖല / സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അന്യത്ര സേവനാടിസ്ഥാനത്തിൽ നിയമിക്കുന്ന ജീവനക്കാരെ ഒഴിവുകൾ അനുസരിച്ച് കെ.എസ്.ബി.സി യിടെ തത്തുല്യ തസ്തികയിൽ ക്രമീകരിക്കും. സൂപ്പർ ന്യൂമററി വിഭാഗത്തിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന. സൂപ്പർ ന്യൂമററി ജീവനക്കാരെ ലഭിക്കുന്നില്ല എങ്കിൽ അടച്ച് പൂട്ടപ്പെട്ടതോ, സിക്ക് യൂണിറ്റ് ആി പ്രഖ്യാപിക്കപ്പെട്ടതോ ആയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. നിയമനം ഒരു വർഷത്തേക്കോ പി.എസ്.സി മുഖാന്തിരം പുതിയ ജീവനക്കാർ വരുന്നത് വരെയോ ഏതാണോ ആദ്യം അതുവരെയായിരിക്കും. കെ.എസ്.ബി.സി യുടെ എഫ്.എൽ.01 ഷോപ്പുകളിൽ കൗണ്ടർ സ്റ്റാഫ് ആയി പ്രവർത്തിക്കാൻ മുൻഗണന നൽകും. താല്പര്യമുള്ള ജീവനക്കാർ മേലധികാരികൾ മുഖേന നവംബർ 30നു മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ബി.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ksbc.co.in സന്ദർശിക്കുക.

Related Topics

Share this story