Times Kerala

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് ഒഴിവ്: ഇപ്പോള്‍ അപേക്ഷിക്കാം 
 

 
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് ഒഴിവ്: ഇപ്പോള്‍ അപേക്ഷിക്കാം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 450 ഒഴിവുകളാണ് ഉള്ളത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി 16 ഒഴിവുണ്ട്. ശമ്പളം: 20,700-55,700 രൂപ.

 അടിസ്ഥാന യോഗ്യത 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് (എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി.) വേഡ് പ്രോസസിങ്ങില്‍ അറിവുണ്ടായിരിക്കണം. അപേക്ഷിക്കുന്ന പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. വിമുക്തഭടന്മാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ മെട്രിക്കുലേഷനോ സൈനിക വിഭാഗം നടത്തുന്ന തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. 15 വര്‍ഷത്തെ സര്‍വീസുള്ളവരായിരിക്കണം. പ്രായം 20-28 വയസ്സ് (സംവരണ വിഭാഗങ്ങള്‍ക്ക് ഇളവ് ബാധകം)

 www.rbi.org.in ലെ Recruitment for the post od Assistant 2023 എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി: ഒക്ടോബര്‍ നാല്


 

Related Topics

Share this story