Times Kerala

 ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ നിയമനം

 
job
 ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പാലക്കാട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ഡിസ്ട്രിക്ട് ആര്‍.ബി.എസ്.കെ കോ-ഓര്‍ഡിനേറ്റര്‍, ഫിസിയോതെറാപിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിസ്ട്രിക്ട് ആര്‍.ബി.എസ്.കെ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് എം.എസ്.സി നേഴ്സിങ് രജിസ്ട്രേഷനും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 40. മാസവേതനം 25,000 രൂപ. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് (ബി.പി.ടി) ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 40. മാസവേതനം 20,000 രൂപ.
ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി.എ.എസ്.എല്‍.പി)/ഡി.എച്ച്.എല്‍.എസ്, ആര്‍.സി.ഐ രജിസ്ട്രേഷന്‍ എന്നിവയാണ് ഓഡിയോ മെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരി 40. മാസവേതനം 20,000 രൂപ. യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്സൈറ്റ് മുഖേന ഒക്ടോബര്‍ 25 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് എന്‍.എച്ച്.എം (ആരോഗ്യ കേരളം) ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. അപേക്ഷകള്‍ ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in, 0491-2504695

Related Topics

Share this story