Times Kerala

 ഫെല്ലോ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം തസ്തികയില്‍ നിയമനം

 
 പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; അപേക്ഷകൾ ഒക്ടോബർ മൂന്ന് വരെ 
 നീതി ആയോഗ് നടപ്പാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍ ഫെല്ലോ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം തസ്തികയില്‍ ജില്ലാ ഭരണകൂടം നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, ഡാറ്റ വിശകലനവും അവതരണ വൈദഗ്ധ്യവും, സോഷ്യല്‍ മീഡിയയുടെ ഉപയോഗം സംബന്ധിച്ച് അറിവ്, പ്രോജക്ട് മാനേജ്മെന്റ് കഴിവ്, ഒരു ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ ജോലി/ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുള്ള പരിചയം, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം എന്നിവയാണ് യോഗ്യത. മികച്ച ആശയവിനിമയ നൈപുണ്യം അത്യന്താപേക്ഷിതം. ഡെവലപ്മെന്റ്/റൂറല്‍ സ്ട്രീമില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കും പാലക്കാട് ജില്ലക്കാര്‍ക്കും മുന്‍ഗണന.
രണ്ട് ഒഴിവാണുള്ളത്. ഒരു വര്‍ഷമാണ് കാലാവധി. 2023 ഒക്ടോബര്‍ ഒന്നിന് 40 വയസ് കവിയരുത്. പ്രതിമാസം 55,000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ സി.വി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 28 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പ്ലാനിങ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 എന്ന വിലാസത്തില്‍ അയക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 0491 2505350.

Related Topics

Share this story