സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം: അഭിമുഖം 23ന്
Nov 21, 2023, 23:35 IST

ആലപ്പുഴ: എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. 50ലധികം ഒഴിവുകളുണ്ട്. പ്ലസ് ടു, ഡിഗ്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, എം.കോം, ബി.കോം+ടാലി, കംമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ബിരുദം/ഡിപ്ലോമ/പിജി, ഐ.ടി.ഐ. ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ നവംബര്‍ 23ന് രാവിലെ 10ന് എപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477-2230624, 8304057735