കാഷ്വൽ ലേബറർ തസ്തികയിലേക്ക് പുരുഷന്മാർക്ക് നിയമനം
Oct 26, 2023, 12:46 IST

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ പട്ടികജാതി മുൻഗണന വിഭാഗത്തിൽപ്പെട്ട പുരുഷ ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള കാഷ്വൽ ലേബറർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഞ്ചാം ക്ലാസ് വിജയിച്ചതും ബിരുദ യോഗ്യത ഇല്ലാത്തതും ലാസ്റ്റ് ഗ്രേഡ് ജോലികൾക്ക് രേഖാമൂലം സമ്മതം നൽകിയിട്ടുമുള്ള തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള പട്ടികജാതി മുൻഗണന വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം.

ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നവംബർ എട്ടിനകം മാവേലിക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തണം. പ്രായം: 18-41. ഫോൺ: 0479- 2344301.