Times Kerala

 സൈക്കോളജിസ്റ്റ് നിയമനം: അപേക്ഷ 25 വരെ

 
 സൈക്കോളജിസ്റ്റ് നിയമനം: അപേക്ഷ 25 വരെ
 വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സൈക്കോളജിസ്റ്റ് (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) എന്ന തസ്തികയില്‍ നിയമനം. 29,535 രൂപയാണ് ശമ്പളം. സെക്കോളജി/ക്ലിനിക്കല്‍ സൈക്കോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 25 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പല്‍ കോംപ്ലക്‌സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്-678001 എന്ന മേല്‍ വിലാസത്തില്‍ അപേക്ഷിക്കണം. കവറിന്റെ പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷകര്‍ക്ക് 2023 ആഗസ്റ്റ് ഒന്നിന് 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2531098, 8281899468.

Related Topics

Share this story