Times Kerala

പി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു
 

 
പി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു

കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം:  അസോസിയേറ്റ് പ്രൊഫസർ / റീഡർ ( വിവിധ വിഷയങ്ങൾ ) ഗവ. ഹോമിയോപ്പതി കോളേജുകൾ, ഡെപ്യൂട്ടി മാനേജർ (പേഴ്‌സണൽ ആൻഡ് ലേബർ വെൽഫെയർ ) കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) (പാർട്ട് 1 ജനറൽ വിഭാഗം), വർക് ഷോപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II /ഡെമോൺസ്‌ട്രേറ്റർ / ഡ്രാഫ്റ്സ്മാൻ ഗ്രേഡ് II ഇൻ  കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് മെയിന്റനൻസ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് , സപ്പോർട്ടിങ് ആർടിസ്റ്റ് മൃദംഗം ഫോർ ഡാൻസ് ( കേരള നടനം ) കോളേജ് വിദ്യാഭ്യാസം ( സംഗീത കോളേജുകൾ),  വർക് ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്‌ട്രേറ്റർ ഇൻ പ്രിന്റിങ് ടെക്‌നോളജി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, അസിസ്റ്റന്റ് മാനേജർ ( എക്സ്റ്റൻഷൻ ആൻഡ് പ്രോക്യുർമെന്റ് കേരള കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) (പാർട്ട് I ജനറൽ വിഭാഗം), അസിസ്റ്റന്റ് മാനേജർ ( എക്സ്റ്റൻഷൻ ആൻഡ് പ്രോക്യുർമെന്റ്) കേരള കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) (പാർട്ട് II ജനറൽ വിഭാഗം), റിസർച് അസിസ്റ്റന്റ് ആർക്കിയോളജി, ഓവർസിയർ ഗ്രേഡ് II / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II ( ഇലക്ട്രിക്കൽ ) പൊതുമരാമത്ത് / ജലസേചനം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ ) (ട്രെയിനി ) ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി ) ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ട്രേസർ  ഭൂജല വകുപ്പ്, പ്ലംബർ  ഭൂജല വകുപ്പ്, എൽ ഡി ടൈപ്പിസ്റ്റ് കേരള കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) (പാർട്ട് I ജനറൽ വിഭാഗം),  എൽ ഡി ടൈപ്പിസ്റ്റ് കേരള കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) (പാർട്ട് II സൊസൈറ്റി വിഭാഗം),  ബോയ്‌ലർ അറ്റൻഡന്റ് കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ്. 

അപേക്ഷ അയക്കേണ്ട മേൽവിലാസം www.keralapsc.gov.in. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം 16/08/2023 ലെ അസാധാരണ ഗസറ്റിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വായിച്ചുനോക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : സെപ്റ്റംബർ 20ന് അർധരാത്രി 12 മണി വരെ.

Related Topics

Share this story