Times Kerala

 പി.എസ്.സി അപേക്ഷ ക്ഷണിച്ചു

 
psc
 കേരള പിഎസ്‌സി ജനറൽ റിക്രൂട്ട്‌മെൻറ് സംസ്ഥാനതലം, ജില്ലാതലം, സ്‌പെഷൽ റിക്രൂട്ട്‌മെൻറ് സംസ്ഥാനതലം, ജില്ലാതലം, വിവിധ എൻസിഎ ഒഴിവുകൾ എന്നീ വിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയ്യതി 15-09-2023. അപേക്ഷിക്കാനുള്ള അവസാന തീയ്യതി: ഒക്‌ടോബർ 18 അർധരാത്രി 12 മണി വരെ. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷവും നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കുക. യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റ് വിലാസം: https://www.keralapsc.gov.in/

Related Topics

Share this story