Times Kerala

 നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

 
psc
 തിരുവനന്തപുരം:  നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഡിസംബര്‍ ഏഴിലേക്ക് മാറ്റിയാതായി പിഎസ്‌സി അറിയിച്ചു. നബി ദിന അവധി പ്രഖ്യാപിച്ച സഹാചര്യത്തിലാണ് തീരുമാനം.  അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു.പുതിയ തിയതി ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. മറ്റു തിയതികളിലെ കായികക്ഷമതാ പരീക്ഷകള്‍ക്ക് മാറ്റമില്ല.

Related Topics

Share this story