Times Kerala

 സംസ്‌കൃത സര്‍വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ്

 
റിസേർച്ച് അസിസ്റ്റന്റ് ഒഴിവ്
 ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്്‍കൃതത്തിൽ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റ് അല്ലെങ്കിൽ പിഎച്ച്. ഡി.യാണ് യോഗ്യത. സംസ്കൃതത്തിൽ ആധികാരികമായി എഴുതാനുളള കഴിവുണ്ടായിരിക്കണം. ഈ യോഗ്യതകളുളള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സംസ്കൃതത്തിൽ രണ്ട് വർഷത്തെ ഗവേഷണ പരിചയമുളളവരെയും പരിഗണിക്കുന്നതാണ്. പ്രതിമാസം 18,000/-രൂപയാണ് വേതനം. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 16ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഭരണ നിർവ്വഹണകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 7306454093.

Related Topics

Share this story