പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ
Sep 20, 2023, 23:40 IST

2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും കോഴ്‌സുകളിലേക്കും ഓൺലൈൻ രജിസ്‌ട്രേഷനും കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബർ 21 മുതൽ 25ന് വൈകിട്ട് അഞ്ചു വരെ നൽകാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും അടുത്ത ഘട്ട അലോട്ട്‌മെന്റിലേക്കു ഓപ്ഷനുകൾ നൽകാം. മുൻ അലോട്ട്‌മെന്റുകൾക്കു നൽകിയ ഓപ്ഷനുകൾ ഇപ്പോൾ നിലനിൽക്കില്ല. വിശദവിവരങ്ങൾക്ക് : 0471 2560363, 64.