എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക
Sep 24, 2023, 08:10 IST

2024-26 വർഷത്തെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് 2017 ന് മുൻപ് K-TET സർട്ടിഫിക്കറ്റുകൾ ചേർത്തിട്ടുള്ള ഉദ്യോഗാർത്ഥികളും, പാരാമെഡിക്കൽ കോഴ്സുകളുടെ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഇതുവരെ ചേർത്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികളും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സെപ്റ്റംബർ 30 നകം ഹാജരാക്കണം. ഇപ്രകാരം ചേർത്തിട്ടുള്ള ഉദ്യോഗാർത്ഥികളെ മാത്രമെ 2024-26 വർഷത്തെ സീനിയോറിറ്റി ലിസ്റ്റിൽ യഥാസ്ഥാനത്ത് ഉൾപ്പെടുത്തുകയുള്ളുവെന്ന് ജില്ലാ എംപ്ലോയമെന്റ് ഓഫീസർ അറിയിച്ചു.