ഓവർസിയർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത ഓവർസിയർ തസ്തികയിൽ താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത : ഡിപ്ലോമ ഇൻ ഇലക്ട്രിക് എഞ്ചിനിയീറിങ്ങ്. ഇലക്ട്രിക്കൽ മേഖലയിലുളള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം : 18-41 വയസ്സ്. ശമ്പളം : 740/- രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 25നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ : 0495 2370179

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയിൽ കേരള ഹയർ സെക്കൻഡറി എഡ്യുക്കേഷൻ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഫോർ എസ് സി/ എസ് ടി ആൻഡ് എസ് ടി ഒൺലി ) (കാറ്റഗറി നമ്പർ : 409/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി നവംബർ ആറിന് നിലവിൽ വന്ന സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in
ഗതാഗതം നിരോധിച്ചു
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട ആർ.ഇ.സി കൂടത്തായി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് എസ് ബി ഐ ജംഗ്ഷനും ദയാപുരം സ്‌കൂൾ ജംഗ്ഷനും ഇടയിലുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഉള്ള ഗതാഗതം ഒഴികെയുള്ളവ നവംബർ 10 മുതൽ പ്രവൃത്തി കഴിയുന്നതുവരെ പൂർണമായി നിരോധിച്ചു. 12ാം മൈലിൽ നിന്ന് ഓമശ്ശേരി ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങൾ കട്ടാങ്ങലിൽ നിന്ന് തിരിഞ്ഞ് കമ്പനി മുക്ക് വഴിയും ഓമശ്ശേരി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങൾ കമ്പനി മുക്ക് കമ്പനി മുക്ക് നിന്നും തിരിഞ്ഞു കട്ടാങ്ങൽ വഴിയും പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.