സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ നഴ്സ് നിയമനം
Oct 21, 2023, 14:17 IST

മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിലുള്ള സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ നഴ്സ് തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജി.എൻ.എം, ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അഭിമുഖം നവംബർ നാലിന് ഉച്ചക്ക് 12ന് മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത എന്നിവ സംബന്ധിച്ച ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം.