Times Kerala

 മൾട്ടി പർപ്പസ് വർക്കർ വാക് ഇന്‍ ഇന്‍റര്‍വ്യൂ 9 ന്

 
വാക്ക് - ഇന്‍ ഇന്റര്‍വ്യൂ 
 തൃശ്ശൂർ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായ ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെൻസറികളിലേയ്ക്ക് നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തില്‍ ജിഎൻഎം നേഴ്സിംഗ് വിജയിച്ചവരെ 
 മൾട്ടി പർപ്പസ് വർക്കർ തസ്തികയില്‍  നിയമിക്കുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും  നവംബർ 9 ന് രാവിലെ 9.30 ന്  രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഹാജരാകണം. പ്രതിമാസ വേതനം 15000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഫോൺ: 8113028721.

Related Topics

Share this story