Times Kerala

 മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

 
റിസേർച്ച് അസിസ്റ്റന്റ് ഒഴിവ്
 വെള്ളനാട് ഗ്രാമപഞ്ചായത്തിന് കീഴില്‍ കാട്ടാക്കട കളത്തോട്ടുമലയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തില്‍ ഒരു മള്‍ട്ടി ടാസ്‌ക് പ്രൊവൈഡറുടെ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി പാസായവരും ജെറിയാട്രി കെയറില്‍ പരിജ്ഞാനമുള്ളവരും 25നും 45നും ഇടയില്‍ പ്രായമുള്ളവരുമായ പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്. സ്ത്രീകള്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ താമസക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കുമെന്ന് വെള്ളനാട് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്യേണ്ടതാണ്. തയ്യാറാക്കിയ അപേക്ഷകള്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന  ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ നേരിട്ടോ ശിശുവികസന പദ്ധതി ഓഫീസര്‍ ഐ.സി.ഡി.എസ് ഓഫീസ് വെള്ളനാട് 695125 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30.

Related Topics

Share this story