Times Kerala

 സായുധസേനയിൽ മെഡിക്കൽ ഓഫീസർ ഒഴിവുകൾ; ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസ്-2023 എന്ന വിഭാഗത്തിൽ അപേക്ഷിക്കാം 

 
സായുധസേനയിൽ മെഡിക്കൽ ഓഫീസർ ഒഴിവുകൾ; ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസ്-2023 എന്ന വിഭാഗത്തിൽ അപേക്ഷിക്കാം
 ഇന്ത്യൻ സായുധ സേനയിൽ മെഡിക്കൽ ഓഫീസർ നിയമനത്തിന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസ്-2023 എന്ന വിഭാഗത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഷോർട്ട് സർവീസ് കമ്മീഷൻ പ്രകാരമാകും നിയമനം നടക്കുക. 650 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 585 ഒഴിവുകൾ പുരുഷന്മാർക്കും 65 ഒഴിവുകൾ സ്ത്രീകൾക്കുമാണ് ലഭ്യമാകുക. അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കുന്ന ലിസ്റ്റിന് 2024 ഓഗസ്റ്റ് 31 വരെയോ ഒഴിവുകൾ അവസാനിക്കുന്നത് വരെയോ കാലാവധി ഉണ്ടാകും.
എംബിബിഎസ്, സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ എംസിഎ, എൻഎംസി രജിസ്‌ട്രേഷൻ ഉള്ളവരായിരിക്കണം. 2023 ഓഗസ്റ്റ് 31-ന് ഉള്ളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർക്കായിരിക്കും യോഗ്യത. അവസാന രണ്ട് വർഷത്തിനുള്ളിൽ നടന്ന നീറ്റ് പിജി യോഗ്യതയും നേടിയവരാകണം. പോസ്റ്റ് ഗ്രാജ്വേഷൻ ഉള്ളവർക്കും അപേക്ഷിക്കാനാകും.

Related Topics

Share this story