ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ്; സൈക്ലിംഗ് ടെസ്റ്റ് 26, 27 തീയതികളിൽ
Oct 23, 2023, 12:50 IST

വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനിലെ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് (Cat.No.609/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിലെ പുരുഷന്മരായ ഉദ്യോഗാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി ഒക്ടോബർ 26, 27 തീയതികളിൽ രാവിലെ 6.30 മുതൽ എറണാകുളം ജില്ലാ പി.എസ്.സി ഓഫീസ് പരിസരത്ത് സൈക്ലിംഗ് ടെസ്റ്റ് നടത്തും. സൈക്ലിംഗ് ടെസ്റ്റ് പാസാകുന്ന ഉദ്യോഗാർത്ഥികൾക്ക് അന്ന് തന്നെ സർട്ടിഫിക്കറ്റ് പരിശോധനയും (OTV) നടത്തുന്നതിനാൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ അപ് ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ അസൽ സഹിതം സൈക്കിളുമായി നിശ്ചിത സമയത്തു തീയതിയിലും ഹാജരാകണം. വിശദ വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. ഫോൺ: 0484 2988857
