ലാബ് ടെക്നീഷ്യന്‍: അഭിമുഖം 21 ന്
Nov 13, 2023, 00:05 IST

കുഴല്‍മന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദം, ബി.എസ്.സി എം.എല്‍.ടി/മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ, ഡി.എം.എല്‍.ടി എന്നിവയാണ് യോഗ്യത. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 40. യോഗ്യരായവര്‍ നവംബര്‍ 21 ന് രാവിലെ പത്തിന് യോഗ്യത സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം. നിശ്ചിത യോഗ്യത നേടാത്തവരെയും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.