ലാബ് ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം: അഭിമുഖം 25ന്

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എന്‍.ഒ.എച്ച്.പി.പി.സി.ഇസഡ് സെന്റിനല്‍ സര്‍വയലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് നിയമനം. പ്ലസ് ടു, ഡി.എം.എല്‍.റ്റി.യാണ് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള യോഗ്യത. പ്ലസ് ടു, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള യോഗ്യത.

താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 25ന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. മെഡിക്കല്‍ കോളേജിന് 10കി.മി. പരിധിയിലുള്ളവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. ഫോണ്‍: 0477-22282015.