Times Kerala

KTET വിജ്ഞാപനം; നവംബർ 7 മുതൽ 17 വരെ അപേക്ഷ സമർപ്പിക്കാം 

 
KTET വിജ്ഞാപനം; നവംബർ 7 മുതൽ 17 വരെ അപേക്ഷ സമർപ്പിക്കാം 

സ്കൂൾതല അധ്യാപകയോഗ്യതാ പരീക്ഷ (KTET), അപേക്ഷാ തിയ്യതി നിശ്ചയിച്ചു. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ, സ്പെഷ്യൽ വിഭാഗം എന്നീ വിഭാഗങ്ങളിലേക്ക് നടത്തുന്ന പരീക്ഷാ തിയതിയാണ് പ്രഖ്യാപിച്ചത്. നവംബർ ഏഴ് മുതൽ 17 വരെ ktet.kerala.gov.in എന്ന വെബിസെറ്റ് വഴി അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി./ എസ്.ടി./ ഭിന്നശേഷി/ കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവുമാണ് അപേക്ഷാഫീസായി അടക്കേണ്ടത്.


ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് എന്നീ പേയ്മെന്റ് പോർട്ടലുകളിലൂടെ അപേക്ഷാഫീസ് അടയ്ക്കാൻ സാധിക്കും. അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ, യോഗ്യത, മറ്റു വിവരങ്ങൾ ktet.kerala.gov.in, pareekshabhavan.kerala.gov.in ഇനീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. 

Related Topics

Share this story