ജൽജീവൻ മിഷൻ അഭിമുഖം
Sep 24, 2023, 12:29 IST

നിപ നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവെച്ച, കോഴിക്കോട് ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ ഡിവിഷന് കീഴിൽ ജില്ലയിലെ വിവിധ ജല പരിശോധനാ ലാബുകളിലെ ജൽജീവൻ മിഷൻ താൽക്കാലിക തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 25, 26 തിയ്യതികളിൽ നടക്കും. ക്വാളിറ്റി മാനേജർ, ടെക്‌നിക്കൽ മാനേജർ (കെമിസ്റ്റ്/ബാക്റ്റീരിയോളജി) തസ്തികളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 25ന് രാവിലെ 11നും സാംപ്ലിംഗ്് അസി. അഭിമുഖം സെപ്റ്റംബർ 26ന് രാവിലെ 11നും മലാപ്പറമ്പിലെ ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബിൽ നടക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0495 2374570