വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു
Oct 28, 2023, 23:35 IST

സിവിൽ സ്റ്റേഷനിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 31ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്ക് ഓട്ടോമൊബൈൽ, ഐ.ടി ഐ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 35നും മധ്യ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

താല്പര്യമുള്ളവർക്ക് ഒക്ടോബർ 30 നകം https://zfrmt.in/dogoVKNzHqv.JLphtsD) എന്ന ലിങ്കിലൂടെയോ emp.centreekm@gmall.com എന്ന ഇമെയിൽ മുഖേനയോ അപേക്ഷിക്കാം.
ഫോൺ: 0484 2422452