Times Kerala

 
വിവിധ ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നാളെ

 
വാക്ക് - ഇന്‍ ഇന്റര്‍വ്യൂ 
 

തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഡിജിറ്റല്‍ സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, ടെലി മാര്‍ക്കറ്റിംഗ് അസിസ്റ്റന്‍സ്, ബ്രാഞ്ച് മാനേജര്‍, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, ബ്രാഞ്ച് എക്‌സിക്യൂട്ടീവ്, മാനേജര്‍ അസിസ്റ്റന്റ്, മാനേജര്‍, അബാക്കസ് ടീച്ചര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ടെലികോളേഴ്‌സ് തുടങ്ങിയ ഒഴിവുകളിലേക്ക് നാളെ (ഒക്ടോബര്‍ 7) ഉച്ചയ്ക്ക് 1.30 മുതല്‍ 4 മണി വരെ ഇന്റര്‍വ്യൂ നടക്കും.

 ഏതെങ്കിലും വിഷയത്തില്‍ ബിരുദത്തോടൊപ്പം ഐടി സ്‌കില്‍സ് (എംഎസ് ഓഫീസ്, ഇന്റര്‍നെറ്റ്) ഏതെങ്കിലും ബിരുദാനന്തര ബിരുദം, ഏതെങ്കിലും ബിരുദം, ഡിപ്ലോമ, ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു, എസ്എസ്എല്‍സി തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം. പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടയ്ക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും എംപ്ലോയബിലിറ്റി സെന്ററില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂര്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സ്ആപ്പ് നമ്പര്‍ 9446228282.

Related Topics

Share this story