എച്ച്എസ്എസ്ടി സ്ഥിരം ഒഴിവുകൾ; ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം
Sep 30, 2023, 23:45 IST

സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ എച്ച്എസ്എസ്ടി സ്ഥിരം ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് നിർദ്ദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ എറണാകുളം റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ സെപ്റ്റംബർ 30 നകം രജിസ്റ്റർ ചെയ്യണം. നിലവിൽ എറണാകുളം പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് പുതുക്കിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ പുതുക്കേണ്ടതാണെന്നും ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2312944.