അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
Oct 23, 2023, 23:40 IST

ആലപ്പുഴ: വയലാര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അക്രഡിറ്റഡ് ഓവര്‍സീയറെ നിയമിക്കുന്നു. ഒക്ടോബര്‍ 31ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ വെച്ചാണ് അഭിമുഖം. മൂന്നു വര്‍ഷ പോളിടെക്നിക് സിവില്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ രണ്ടു വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0478 2592601.