Times Kerala

 അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം

 
 അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം
 കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിൽ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് പഞ്ചായത്തിലെ താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും ( എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം പട്ടികജാതി വിഭാഗത്തില്‍ എസ്.എസ് എല്‍ സി പാസായവരുടെ അഭാവത്തില്‍ തോറ്റവരെയും പട്ടികവര്‍ഗ വിഭാഗത്തില്‍ എട്ടാംക്ലാസ് പാസായവരെയും പരിഗണിക്കുംസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നവംബര്‍ 30നകം കരുനാഗപ്പള്ളി ഐ സി ഡി എസ് കാര്യാലയത്തില്‍ നൽകണം. പ്രായപരിധി: 18-46 പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. ജാതി, വിദ്യാഭ്യാസയോഗ്യത, താമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖയുടെയും പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ശിശുവികസനപദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രോജക്ട് ആഫീസ്, കരുനാഗപ്പള്ളി 690518 എന്ന വിലാസത്തില്‍ ലഭിക്കണം.വിശദ വിവരങ്ങള്‍ കരുനാഗപ്പള്ളി ഐ സി ഡി എസ് ഓഫീസില്‍ നിന്നും ആലപ്പാട്പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍ 8281999102.

Related Topics

Share this story