അധ്യാപകരെ നിയമിക്കുന്നു
Nov 8, 2023, 00:35 IST

സാമൂഹ്യനീതി വകുപ്പിന് കീഴിൽ പൂജപ്പുര പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽപരിശീലന കേന്ദ്രത്തിൽ, ബുദ്ധിപരമായ ഭിന്നശേഷിത്വം, സെറിബ്രൽ പാൾസി, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് തൊഴിൽ പരിശീലനം, ഫങ്ഷണൽ അക്കാഡമിക്‌സ് എന്നിവയിൽ വ്യക്തിഗത പരിശീലനം നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ആർസിഐ രജിസ്‌ട്രേഷൻ, ബി.എ/ബി.എസ്.സി , ബി.എഡ്, ഐഡിഡി അല്ലെങ്കിൽ ഡിവിആർ ഡിപ്ലോമ, ബി.എ/ബി.എസ് .സി ,ബി.എഡ്(എസ്ഇഎംആർ) എന്നിവയാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസവേതനം 25,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം നവംബർ 16 രാവിലെ 11ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് തൊഴിൽപരിശീലനകേന്ദ്രം സൂപ്പർവൈസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9496735083