ഹയർ സെക്കൻഡറി ടീച്ചർ: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (സീനിയർ) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്.
50 ശതമാനം മാർക്കിൽ കുറയാതെ ഫിസിക്സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിഎഡും സെറ്റ് / നെറ്റ് / എംഎഡ് / എംഫിൽ / പി.എച്ച്.ഡി / തത്തുല്യവും വേണം. എസ്.ടി / എസ്.സി. / എസ്.ടി / ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് സർക്കാർ ഉത്തരവുപ്രകാരമുള്ള മാർക്ക് ഇളവ് ലഭിക്കും. ശമ്പള സ്കെയിൽ: 55200-115300. പ്രായപരിധി: 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 12 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.