സര്‍ക്കാര്‍ അഭിഭാഷക ഒഴിവ്: അപേക്ഷിക്കാം
Nov 21, 2023, 23:30 IST

ആലപ്പുഴ: ഹരിപ്പാട് മുന്‍സിഫ് കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു വര്‍ഷത്തില്‍ കുറയാതെ പ്രാക്ടീസുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ വിലാസം, ജനന തീയതി, എന്‍ട്രോള്‍മെന്റ് തീയതി, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ പതിച്ച ബയോഡേറ്റ, മൂന്നോ നാലോ സെഷന്‍സ് കേസുകളുടെ നടത്തിപ്പ് സംബന്ധിച്ചും ക്രിമിനല്‍ കേസുകള്‍ നടത്തിയിട്ടുള്ള പരിചയം സംബന്ധിച്ചുമുള്ള രേഖകള്‍ സഹിതമുള്ള അപേക്ഷ നവംബര്‍ 30ന് വൈകിട്ട് അഞ്ചിനകം കളക്ടറേറ്റില്‍ നല്‍കണം.
