ഗവ. എ.വി.ടി.എസില്‍ താല്‍ക്കാലിക നിയമനം: അഭിമുഖം 21ന്
Oct 19, 2023, 23:30 IST

എറണാകുളം ജില്ലയിലെ കളമശ്ശേരി ഗവ ഐടിഐ ക്യാമ്പസില്‍ വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിങ് സിസ്റ്റത്തില്‍ (ഗവ. എ.വി.ടി.എസ് ) വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിൽ താല്‍ക്കാലിക നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21 രാവിലെ 11ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ ഓഫീസിൽ എത്തണം. ഫോണ്‍ 8089789828, 0484 2557275.മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി പ്രതിമാസ വേതനം 24000 രൂപ. അഡ്വാന്‍സ്ഡ് വെല്‍ഡിങ് ട്രേഡില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ ടി സി, എന്‍ എ സിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള മുസ്ലിം വിഭാഗക്കാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.ഡൊമസ്റ്റിക് അപ്ലയന്‍സ് മെയിന്റനന്‍സ് (ഇലക്ട്രിക്കല്‍) ട്രേഡില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ ടി സി, എന്‍ എ സിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് ( ഓപ്പണ്‍) പങ്കെടുക്കാം.