Times Kerala

 
ഒഡെപെക്ക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം

 
 പാരാമെഡിക്കൽ സ്റ്റാഫ് നിയമനം
 

         കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (50 ഒഴിവുകൾ). നഴ്‌സിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. ശമ്പളം പ്രതിമാസം 2600 യൂറോ മുതൽ 4000 യൂറോ വരെ. വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും.

            ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 26നു മുൻപ് gm@odpec.in എന്ന മെയിലിലേക്ക് അയയ്ക്കണം. വിശദ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/43/44/45, 77364 96574.

Related Topics

Share this story