സൗജന്യ പി.എസ്.സി. പരീക്ഷ പരിശീലനം
Sep 22, 2023, 23:35 IST

ആലപ്പുഴ: ആലുവ ഗവ. പ്രീ എക്സാമിനേഷന്‍ പരിശീലന കേന്ദ്രത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിവിധ വകുപ്പുകളിലേക്കുള്ള ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷയ്ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ് അവസരം.

താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 18നകം നേരിട്ടെത്തി അപേക്ഷ നല്‍കണം. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി./ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. ഫോണ്‍: 0484 2623304.