Times Kerala

 സൗജന്യ ജോബ് ഡ്രൈവ് ഒക്ടോബർ 18ന്

 
job
 

കോട്ടയം ജില്ലയിലും മറ്റിടങ്ങളിലുമുള്ള വിവിധ തസ്തികകളിലെ 75 ഒഴിവുകളിലേക്ക് മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18ന് സൗജന്യ ജോബ് ഡ്രൈവ് നടത്തും.

രാവിലെ 10ന് കോട്ടയം അതിരമ്പുഴ മഹാത്മാഗാന്ധി സർവകലാശാല യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലാണ് സൗജന്യ ജോബ് ഡ്രൈവ് നടത്തുക. മുത്തൂറ്റ് ഫിൻകോർപ്പ്, പാരിസൺ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണിത്. പ്ലസ് ടു / ഐ.ടി.ഐ/ ഡിപ്ലോമ/ ഡിഗ്രി/ ബി.ടെക് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഇൻസ്ട്രുമെന്റേഷൻ) എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ രാവിലെ 9.30ന് ബയോഡേറ്റ സഹിതം ഓഫീസിലെ രജിസ്ട്രേഷൻ കൗണ്ടറിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731025, 8075164727.

Related Topics

Share this story