ഡോക്ടർ, ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ്
Nov 20, 2023, 00:25 IST

തിരുവനന്തപുരം കേശവദാസപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറേയും ഇ.സി.ജി ടെക്നീഷ്യനേയും നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് നടക്കും. അപേക്ഷ 23നകം നൽകണം. സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി 25ന് രാവിലെ 10 മണിയ്ക്ക് എത്തണം.

ത്രിവത്സര എൽ.എൽ.ബി: ഒഴിവുള്ള സീറ്റിൽ പ്രേവേശനം
ത്രിവത്സര എൽ.എൽ.ബി കോഴ്സിൽ തിരുവനന്തപുരം ഗവ. ലാ കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. 21ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സമയമുണ്ട്. ഹെൽപ്‌ലൈൻ നമ്പർ: 0471 2525300.