കുക്ക്, ബാർബർ നിയമനം
Nov 1, 2023, 23:25 IST

മലപ്പുറം: അരീക്കോട് എസ്.ഒ.ജി ക്യാമ്പിൽ ക്യാമ്പ് ഫോളോവർമാരുടെ കുക്ക്, ബാർബർ എന്നീ ഒഴിവിലേക്ക് 59 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നവംബർ എട്ടിന് രാവിലെ പത്തിന് അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് (അഡ്മിൻ) ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04832960251