അക്രെഡിറ്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് കരാർ നിയമനം
Oct 4, 2023, 23:10 IST

എറണാകുളം പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ അക്രെഡിറ്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിടെക് (സിവിൽ ) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ആട്ടോകാഡ്, കമ്പ്യൂട്ടർ ഡിസൈനിങ്ങ്, പി.എ.ജി.എസ്.വൈ. പദ്ധതികളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ ഓണറേറിയം 36000/- രൂപ. പ്രായപരിധി 35 വയസ്സ്. നിശ്ചിത യോഗ്യതയുള്ളവർ സ്വയം സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഒക്ടോബർ 15ന് മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി എം ജി എസ് യു മൂന്നാംനില, സിവിൽ സ്റ്റേഷൻ, എറണാകുളം, 682030 വിലാസത്തിലോ piuekm@gmail.com ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നുമായിരിക്കും നിയമനം. ഫോൺ : 0484 2421751.