Times Kerala

 പ്രൊബേഷൻ ഓഫീസിലേക്ക് കരാർ നിയമനം

 
വയനാട് റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു
 

സാമൂഹ്യ നീതി വകുപ്പ് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ 
എണ്ണം : 1 
യോഗ്യത :എം എസ് ഡബ്ല്യു ( അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം)
 സാമൂഹ്യ പ്രവർത്തന മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം . എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.
 ഉയർന്ന പ്രായപരിധി: ഇന്റർവ്യൂ തീയതിയിൽ 40 വയസ്സ് കവിയാൻ പാടില്ല.  
കാലാവധി : നിയമന തീയതി മുതൽ ഒരു വർഷം. ഓണറേറിയം : പ്രതിമാസം 29535 രൂപ.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ, അസ്സൽസർട്ടിഫിക്കറ്റുകൾ,  പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 25 രാവിലെ 10.30 ന് കാക്കനാട്, സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ വാക്ക് - ഇൻ ഇന്റർവ്യൂന് ഹാജരാകേണ്ടതാണ്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ ഉത്തരവുകൾക്ക് വിധേയമായിരിക്കും കരാർ നിയമനം. നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥിയെ നിർദ്ദിഷ്ട എഗ്രിമെന്റ് അടിസ്ഥാനത്തിൽ മാത്രം ജോലിയിൽ പ്രവേശിപ്പിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0484-2425249

Related Topics

Share this story