Times Kerala

 
വാക് ഇൻ ഇൻറർവ്യൂ തീയതിയില്‍ മാറ്റം

 
 വാക്ക് ഇൻ ഇന്റർവ്യൂ

 മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ബാല സംരക്ഷണ യൂണിറ്റിലേക്ക്  കൗൺസിലറെ നിയമിക്കുന്നതിന് ജൂലൈ ആറിന് നടത്താനിരികുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ എട്ടിലേക്ക് മാറ്റിയതായി ജില്ലാ ബാലസംരക്ഷണ ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496286054

ക്യാഷ് അവാര്‍‍ഡിന് അപേക്ഷിക്കാം
2023-24     അധ്യയന    വര്‍ഷത്തില്‍    എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, പ്ലസ്ടു /വി.എച്ച്എസ്.സി, വിഭാഗങ്ങളിലും, കായിക മേഖലകളിലും   ഉന്നതവിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളി      ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി/       അനുബന്ധത്തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ജൂലൈ ഒന്നു മുതല്‍  15 വരെ   ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  ഫിഷറീസ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി പാസ്‍ബുക്ക്, ആധാര്‍കാര്‍ഡ്(രക്ഷിതാവിന്റെയും വിദ്യാര്‍ഥിയുടെയും), ബാങ്ക് പാസ് ബുക്ക് (വിദ്യാര്‍ഥി), എസ്.എസ്.എല്‍.സി, പ്ലസ് .ടു /വി.എച്ച് എസ്.സി സര്‍ട്ടിഫിക്കറ്റ്, കായിക മികവിന്റെ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952383782.

Related Topics

Share this story