Times Kerala

സര്‍ക്കാര്‍ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റിസ് ആവാം; 1000ത്തിലധികം ഒഴിവുകള്‍


 

 
സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ 5500 ഒഴിവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റിസ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്ര സര്‍ക്കാരിന് കീഴിലെ ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗും ചേര്‍ന്നാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

ഒഴിവ്: 1000+
യോഗ്യത: അപേക്ഷിക്കുന്നവർ ബി.ടെക്/ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ. കോഴ്സ് പാസായി അഞ്ച് വര്‍ഷം കഴിയാത്തവരും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവരുമാകണം.
സ്റ്റെപ്പന്‍ഡ്: ബി.ടെക്കിന് കുറഞ്ഞത് 9000 രൂപ, ഡിപ്ലോമയ്ക്ക് കുറഞ്ഞത് 8000 രൂപ.
അപേക്ഷ: www.sdcentre.org എന്ന വെബസൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
 

Related Topics

Share this story