അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
Oct 17, 2023, 23:40 IST

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ ഒഴിവ്. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ പൊതു വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട എന്‍ജിനീയറിങ് ശാഖയില്‍ ബന്ധപ്പെട്ട ബിരുദം/ത്രിവത്സര ഡിപ്ലോമ/എന്‍.ടി.സി./എന്‍.എ.സി, മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത.ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ എംപ്ലോയബിലിറ്റി സ്‌കിലില്‍ ഈഴവ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. എം.ബി.എ./ബി.ബി.എ./ഏതെങ്കിലും ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, എംപ്ലോയിബിലിറ്റി സ്‌കില്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത.താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 19 ന് രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളുമായി അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍: 9496292419