Times Kerala

 അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം 9 ന്

 
താല്‍ക്കാലിക അധ്യാപക നിയമനം

 ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 10 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9446283678, 9496398131

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 7 ന്

ചെങ്ങന്നൂര്‍ ഗവ.ഐടിഐ യിലെ വിവിധ ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുളള അഭിമുഖം ഒക്ടോബര്‍ ഏഴിന്  രാവിലെ 10 ന് ഐടിഐ യില്‍ നടക്കും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം  പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം.
ട്രേഡുകള്‍ : ടൂള്‍ ആന്റ് ഡൈ മേക്കര്‍, മെക്കാനിക് ട്രാക്ടര്‍, വയര്‍മാന്‍, മെക്കാനിക് കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്സ് ആന്റ് അപ്ലയന്‍സ്, സര്‍വേയര്‍, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍, ഫിറ്റര്‍.
യോഗ്യത :  ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ്  ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും /ബന്ധപ്പെട്ട ബ്രാഞ്ചില്‍  ഡിപ്ലോമയും രണ്ട് വര്‍ഷത്തെ  പ്രവൃത്തി  പരിചയവും /ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫോണ്‍ ; 0479 2452210, 2953150.

Related Topics

Share this story