അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്
Sep 14, 2023, 00:05 IST

കോട്ടയം: ഏറ്റുമാനൂർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബികോമും ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസുമാണ് യോഗ്യത. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവർ സെപ്റ്റംബർ 18ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2537676,9633345535